കിടങ്ങൂര്‍ എന്‍.എസ്.എസ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 96-ാമത് വാര്‍ഷികാഘോഷം നടന്നു. സംസ്ഥാന തലത്തില്‍ കലാകായിക മേളകളില്‍ പുരസ്‌കാരം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു കൊണ്ടാണ് വാര്‍ഷികാഘോഷ പരിപാടികള്‍ നടന്നത്. സമ്മേളനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ബി. സജി അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു പി. സ്വാഗതം ആശംസിച്ചു. എന്‍.എസ്.എസ് സ്‌കൂള്‍സ് മാനേജര്‍ അഡ്വ. റ്റി.ജി. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഈ വര്‍ഷം വിരമിക്കുന്ന അധ്യാപിക ജെ.പി. ജയപ്രഭയ്ക്ക് യാത്രയയപ്പ് നല്‍കി. ഉപഹാര സമര്‍പ്പണവും നടത്തി.
വിവിധ മേഖലകളില്‍ മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിമ്മി ട്വിങ്കിള്‍ രാജ് നിര്‍വ്വഹിച്ചു. അക്കാദമികമായി മികവു പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്‌മെന്റുകള്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബോബി തോമസ് വിതരണം ചെയ്തു. എന്‍.എസ്.എസ്. പ്രതിനിധി സഭാംഗം ഡോ. ബി.വേണുഗോപാല്‍, മാതൃസംഗമം പ്രസിഡന്റ്. ഇന്ദു രമേശ്, പി.ടി.എ. വൈസ് പ്രസിഡന്റ് വിനു സി.വി, സ്‌കൂള്‍ ചെയര്‍ പേഴ്‌സണ്‍ കൃഷ്ണജിത്ത് എ.എസ് എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ആര്‍ ബിജുകുമാര്‍ കൃതജ്ഞത രേഖപ്പെടുത്തി. സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനതല കലാകായിക മേളകളില്‍ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച പ്രതിഭകളെ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കിടങ്ങൂര്‍ ജംഗ്ഷനില്‍ നിന്നും ഘോഷയാത്രമായി വിദ്യാലയത്തിലേക്ക് ആനയിച്ചു. കലാ-കായിക പ്രതിഭകള്‍ക്ക് വിദ്യാലയാങ്കണത്തില്‍ വരവേല്‍പ് നല്‍കി.





0 Comments