കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയില്‍ 25 വര്‍ഷമായി പ്രവര്‍ത്തിച്ചിരുന്ന മന്നം സ്മാരക നഴ്‌സറി സ്‌കൂള്‍, ഭാരതീയ വിദ്യാമന്ദിരം സ്‌കൂളിനോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു. 140 -ാം നമ്പര്‍ കിടങ്ങൂര്‍ NSS കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മന്നം സ്മാരക നഴ്‌സറി സ്‌കൂളിന്റെയും BVM സ്‌കൂളിന്റെയും സമന്വയിച്ചുള്ളെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിമ്മി ട്വിങ്കിള്‍ രാജ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അശോക് കുമാര്‍ പുതമന നിര്‍വഹിച്ചു. സ്‌കൂര്‍ മാനേജര്‍ M ദിലീപ് കുമാര്‍ അധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് ഗീത സുരേഷ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം ജ്യോതി ബാലകൃഷ്ണന്‍, കിടങ്ങൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആശ ആര്‍., കരയോഗം വൈസ് പ്രസിഡന്റ് സി.എന്‍. സുധാകരന്‍ നായര്‍ , നഴ്‌സറി സ്‌കൂള്‍ PTA പ്രസിഡന്റ് പ്രസാദ് പി. റ്റി , BVM സ്‌കൂള്‍ PTA പ്രസിഡന്റ് പ്രസീദ് PT , മാതൃ സംഗമം ചെയര്‍പേഴ്‌സണ്‍ സിമ്മി അഭിലാഷ് ,ഹെഡ്മാസ്റ്റര്‍ പ്രദീപ് കുമാര്‍ വി തുടങ്ങിയവര്‍ പ്രസംഗിച്ചു. നഴ്‌സറി മുതല്‍ UP വരെ ഒരേ കോമ്പൗണ്ടില്‍ ഒരുമിച്ച് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളടക്കമുള്ള ആധുനിക സജ്ജീകരണ ങ്ങളും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളുമാണ് ഭാരതീയ വിദ്യാമന്ദിരത്തില്‍ ഒരുക്കിയിരിക്കുന്നത്.





0 Comments