ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്‌ളിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ജനുവരി 18 ന് നടന്ന 21-ാമത് ബാലകലോത്സവത്തിന്റെ പുരസ്‌കാരവിതരണം ഫെബ്രുവരി 4 ബുധനാഴ്ച അഞ്ചുമണിക്ക് ലൈബ്രറി ശതാബ്ദി ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളന ഉദ്ഘാടനവും പുരസ്‌കാര വിതരണവും നഗരസഭാ ചെയര്‍ പേഴ്‌സണ്‍ ടോമി പുളിമാന്‍തുണ്ടം നിര്‍വഹിക്കും. ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അധ്യക്ഷത വഹിക്കും.
25 സ്‌കൂളുകളില്‍ നിന്ന് 600 ഓളം കുട്ടികള്‍ പങ്കെടുത്ത ബാലകലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കട്ടച്ചിറ മേരി മൗണ്ട് സ്‌കൂള്‍ ഒന്നാം സ്ഥാനവും, അതിരമ്പുഴ സെന്റ് അലോഷ്യസ് എല്‍.പി സ്‌കൂള്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് വിവിധ എന്‍ഡോവ്‌മെന്റ്കള്‍ ക്യാഷ് അവാര്‍ഡുകള്‍ , സര്‍ട്ടിഫിക്കറ്റ്, മെമെന്റോകള്‍ എന്നിവ നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ്, സെക്രട്ടറി അഡ്വക്കേറ്റ് പി. രാജീവ് ചിറയില്‍, കണ്‍വീനര്‍ ഡോ. രാകേഷ് പി. മൂസത് ,ജോയിന്റ് കണ്‍വീനര്‍ വി.എന്‍ ശ്രീകുമാര്‍ വാലയില്‍, കമ്മറ്റി അംഗം പി.എസ് രാധാകൃഷ്ണന്‍ നായര്‍ , ലൈബ്രേറിയന്‍ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.
0 Comments