Breaking...

9/recent/ticker-posts

Header Ads Widget

ഓള്‍ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം



ഓള്‍ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷന്‍ കോട്ടയം ജില്ലാ സമ്മേളനം ബേക്കര്‍ മെമ്മോറിയല്‍ സ്‌കൂളില്‍  നടന്നു. എകെപിഎല്‍ എ ജില്ലാ പ്രസിഡന്റ് സക്കീര്‍ മജീദ് അധ്യക്ഷത വഹിച്ച സമ്മേളനം ഗവ ചീഫ് വിപ്പ് ജയരാജ് ഉദ്ഘാടനം ചെയ്തു. ലാബ് അസിസ്റ്റന്‍സുമാരുടെ  ശമ്പള കുടിശ്ശിക നല്‍കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് പറഞ്ഞു. 

വിരമിക്കുന്ന ലാബ് അസിസ്റ്റന്റ്മാരെ മെമെന്റോ നല്‍കി  ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് ജോണ്‍സി ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.  ഹയര്‍സെക്കണ്ടറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ വിജി പി. എന്‍  സംസ്ഥാന ജനറല്‍ സെക്രട്ടറി സുമേഷ് കാഞ്ഞിരം, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു തോമസ്, ജോണ്‍ എബ്രഹാം, മനോജ് കുമാര്‍ കെ. കെ, സജേഷ് കുമാര്‍ എന്‍., ലിനു കെ. ഫ്രാന്‍സിസ്, അജിത് സാമുവല്‍, സാജന്‍ തറയില്‍, രാജന്‍ കുര്യാക്കോസ്, പീറ്റര്‍ വി.ജോസഫ്, രാഹുല്‍ മറ്റക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റായി സക്കീര്‍ മജീദ്, സെക്രട്ടറിയായി ലിനു കെ. ഫ്രാന്‍സിസ്, ട്രഷററായി അജിത് സാമുവല്‍, വൈസ് പ്രസിഡന്റായി ബിജു ഡൊമിനിക്, സാംജി ടി.എസ്., ജോയിന്റ് സെക്രട്ടറിയായി രാഹുല്‍ മറ്റക്കര തുടങ്ങിയവരെയും 18 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും തെരെഞ്ഞെടുത്തു.


Post a Comment

0 Comments