Breaking...

9/recent/ticker-posts

Header Ads Widget

നിര്‍മാണം പൂര്‍ത്തീകരിച്ച ആര്‍ച്ച്- റൂഫിന്റെയും , പുതിയതായി തുടക്കം കുറിച്ച LKG, UKG ക്ലാസിന്റെയും ഉദ്ഘാടനം



മാഞ്ഞൂര്‍  Govt.  SNV LP സ്‌കൂളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആര്‍ച്ച്- റൂഫിന്റെയും , പുതിയതായി  തുടക്കം കുറിച്ച  LKG, UKG ക്ലാസിന്റെയും  ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുനു ജോര്‍ജ് നിര്‍വഹിച്ചു.  വാര്‍ഡ് മെമ്പര്‍ ജോസി മാത്യൂ  അധ്യക്ഷത വഹിച്ചു.   200 ളോം പേര്‍ക്ക് ഇരിക്കാവുന്ന തരത്തില്‍ ആണ്  10  ലക്ഷം രൂപ ചെലവഴിച്ച്  ആര്‍ച്ച് റൂഫ്  പണികഴിപ്പിച്ചത്  .  ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ   ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലും ആണ്  LKG,  UKG  ക്ലാസുകള്‍ക്ക്  തുടക്കം കുറിച്ചത് . ആദ്യദിനം തന്നെ  10  കുട്ടികള്‍ എത്തി. അങ്കണവാടി ,ക്രഷ്, LKG , UKG ,  എല്‍.പി സ്‌കൂള്‍  തുടങ്ങിയ എല്ലാ പ്രവര്‍ത്തനത്തിനും  ഭരണ സമിതിയുടെ  പിന്‍തുണ ഉണ്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്   പറഞ്ഞു.   യോഗത്തില്‍  ബ്ലോക്ക് വൈസ് : പ്രസിഡന്റ്    മാഞ്ഞൂര്‍ മോഹന്‍കുമാര്‍ , 
ബ്ലോക്ക് മെമ്പര്‍  ശോഭ ജെയിംസ്   ,പഞ്ചായത്ത്  വൈസ് പ്രസിഡന്റ്   ലിസി ജോസ്  ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍    റ്റോമി കാറുകുളം വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍  ലൂക്കോസ്  മാക്കില്‍, പഞ്ചായത്ത് അംഗങ്ങളായ CM  ജോര്‍ജ് , രാജേഷ്  KB  ,  മാത്യൂസ്  K മാത്യൂസ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജോസ് അനറ്റ്  ജോസ്  തുടങ്ങിയവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments