Breaking...

9/recent/ticker-posts

Header Ads Widget

മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന കെയര്‍ @ ഹോം സേവനം ആരംഭിച്ചു.





മാര്‍ സ്ലീവാ മെഡിസിറ്റിയുടെ രോഗീപരിചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്ന കെയര്‍ @ ഹോം സേവനത്തിനു തുടക്കമായി. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മെഡിസിന്‍ സര്‍വീസ് ഡെലിവറിയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വ്വഹിച്ചു. ആശുപത്രിയുടെ 15 കി.മി. പരിധിയിലുള്ളവര്‍ക്കാണ് വീടുകളില്‍ മരുന്നു ലഭ്യമാകുന്ന സേവനങ്ങളുടെ പ്രയോജനം ലഭിക്കുക. 



പ്രായമായ രോഗികള്‍ക്കും, മറ്റ് ഗുരുതര രോഗങ്ങളില്‍ കഴിയുന്നവര്‍ക്കും ആശുപത്രിയില്‍ എത്താന്‍ ബുദ്ധിമുട്ടു നേരിടുന്നവര്‍ക്കും പ്രയോജനപ്പെടുന്നതിനു വേണ്ടിയാണ് പുതിയ സേവനത്തിനു തുടക്കം കുറിച്ചത്. ആശുപത്രിയില്‍ നിന്നു രേഖപ്പെടുത്തിയ കുറിപ്പടി പ്രകാരം നല്‍കുന്ന മരുന്നുകള്‍ക്കു പുറമെ മറ്റ് അംഗീകൃത ആശുപത്രികളിലെ കുറിപ്പടി പ്രകാരമുള്ള മരുന്നുകളും സേവനത്തിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുറിപ്പടികളുടെ കാലാവാധി തീരുന്ന മുറയ്ക്ക് ടെലിമെഡിസിന്‍ സേവനം പ്രയോജനപ്പെടുത്തി മരുന്നുകള്‍ ഉറപ്പാക്കുകയും ചെയ്യാം. പ്രത്യേക പാക്കിംഗുകളോടെ ലേബല്‍ പതിപ്പിച്ചു സുരക്ഷിതമായ രീതിയിലാണ് മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുക. 
ഫോണ്‍ നമ്പര്‍ - 9188525945



Post a Comment

0 Comments