ഈരാറ്റുപേട്ട നഗരസഭയില്‍ പേവിഷബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തെരുവ് നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. നഗരസഭ പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ അമീന്‍ പിട്ടയിലിന്റെ നേതൃത്വത്തില്‍, ടീം റെസ്‌ക്യൂ ഫോഴ്‌സ് കേരളയുടെ സഹകരണത്തോടെയാണ് കാരുണ്യ-പ്രതിരോധ പ്രവര്‍ത്തനം സംഘടിപ്പിച്ചത്. ഈരാറ്റുപേട്ട നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി പതിനഞ്ചോളം തെരുവ് നായകള്‍ക്കാണ് പേ വിഷബാധ പ്രതിരോധ വാക്‌സിന്‍ നല്‍കിയത്. പ്രവര്‍ത്തനങ്ങള്‍ക്ക് ലൈവ്സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ ശരത്ചന്ദ്രന്‍ 'ടീം റെസ്‌ക്യൂ ഫോഴ്‌സ് കേരള' പ്രസിഡന്റ് നൗഷാദ് വെള്ളൂപറമ്പില്‍, ജനറല്‍ സെക്രട്ടറി ആരിഫ് വഴിയില്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാബിര്‍ മോന്‍ കുന്നുംപുറം, അബ്ദുല്‍ മനാഫ് കീഴടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. നാടിന്റെ സുരക്ഷയ്ക്കായി സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.





0 അഭിപ്രായങ്ങള്‍