ലയണ്‍സ് ക്ലബ്ബ് ഓഫ് കൊഴുവനാലിന്റെ നേതൃത്വത്തില്‍ കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സെര്‍വിക്കല്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബെല്ലാ ജോസഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ലയണ്‍സ് ജില്ലാ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷിബു തെക്കേമറ്റം മുഖ്യപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് സാബു മുകളേല്‍ ആശംസകള്‍ അര്‍പ്പിച്ചു.മുന്‍ ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബാലകൃഷ്ണന്‍ ക്ലാസിന് നേതൃത്വം നല്‍കി.





0 അഭിപ്രായങ്ങള്‍