ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ കുമ്മണ്ണൂര്‍ മന്ദിരം കവലയിലെ കലുങ്കിനു സമീപം മാലിന്യം തള്ളുന്നതായി പരാതി. ഈ ഭാഗത്ത് മാലിന്യക്കെട്ടുകള്‍ തള്ളുന്നതു മൂലം വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെട്ട് റോഡില്‍ വെള്ളക്കെട്ടിനു കാരണമാവുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്.. രാത്രികാലങ്ങളില്‍ വാഹനങ്ങളിലെത്തിയാണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യക്കൂമ്പാരം അടിയന്തിരമായി നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കണമെന്ന് ആവശ്യമുയര്‍ന്നു. ഈ മേഖലയില്‍ അനധികൃത മാലിന്യ നിക്ഷേപം തടയാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.





0 അഭിപ്രായങ്ങള്‍