ദീപപ്രഭയില്‍ തൃക്കാര്‍ത്തിക ഉത്സവം ഭക്തിനിര്‍ഭരമായി. വൃശ്ചികമാസത്തിലെ കാര്‍ത്തികയും പൗര്‍ണമിയും ഒത്തു ചേരുന്ന ദിവസമാണ് തൃക്കാര്‍ത്തിക ഉത്സവം നടക്കുന്നത്. ദേവീപ്രീതിക്കും മുരുക പ്രീതിയ്കായുമാണ് ക്ഷേത്രങ്ങളിലും ഭവനങ്ങളിലും നിറദീപങ്ങള്‍ തെളിച്ച് ഭക്തര്‍ ആരാധനകളില്‍ പങ്കു ചേരുന്നത് വ്യശ്ചികത്തിലെ കാര്‍ത്തിക ദേവിയുടെ പിറന്നാളാണെന്നും ഈ ദിവസം ദീപങ്ങള്‍ തെളിച്ച് ആരാധിച്ചാല്‍ മഹാലലക്ഷ്മിയുടെ അനുഗ്രഹവും ഐശ്വര്യവും ലഭിക്കമെന്നുമാണ് വിശ്വാസം. സുബ്രമണ്യസ്വാമിയുടെ ജനനവുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും തൃക്കാര്‍ത്തികയുമായി ബന്ധപ്പെട്ടതാണ് തൃക്കാര്‍ത്തികയില്‍ ദീപങ്ങള്‍ തെളിച്ച് മുരുകനെ പ്രാര്‍ത്ഥിച്ച് അനുഗ്രഹം തേടുകയാണ്. ക്ഷേത്രങ്ങളിലും ഭവനങ്ങളിലും മണ്‍ചിരാതുകളില്‍ ദീപം തെളിച്ച് പ്രഭാപൂരിതമാക്കിയാണ് തൃക്കാര്‍ത്തിക ഉത്സവം നടക്കുന്നത്. കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകളും ശ്രീബലി എഴുന്നള്ളിപ്പും നടന്നു. വൈകീട്ട് ക്ഷേത്രാങ്കണത്തെ ദീപപ്രഭയിലാറാടിച്ച് നിറദീപങ്ങള്‍ തെളിഞ്ഞു. നിരവധി ഭക്തര്‍ ദീപങ്ങള്‍ തെളിച്ച് ആരാധനകളില്‍ പങ്കു ചെര്‍ന്നു. കുമാരനല്ലൂര്‍ ദേവിക്ഷേത്രത്തിലും തൃക്കാര്‍ത്തിക വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി.





0 അഭിപ്രായങ്ങള്‍