ഈരാറ്റുപേട്ട വന്‍ എം.ഡിഎം.എ. വേട്ട. 100 ഗ്രാം എം.ഡി.എം.എ. യാണ് പിടിച്ചെടുത്തത്. പൂഞ്ഞാര്‍ കടുപ്പാറ മ്യാലില്‍ ഷിജോ ജോസഫ്, ഹഫീസ് ഈരാറ്റുപേട്ട എന്നിവരാണ് പിടിയിലായത്. ഈരാറ്റുപേട്ട നടക്കല്‍ ക്രോസ് വേയില്‍ നിന്നുമാണ് പ്രതികള്‍ പിടിയിലായത്. കച്ചവട ആവശ്യത്തിനായി കൊണ്ടുവന്നതായിരുന്നു എം.ഡി.എം.എ. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഡാന്‍സാഫ് സംഘമാണ് പ്രതികളെ പിടികൂടിയത്.





0 അഭിപ്രായങ്ങള്‍