കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ലോക്ഡൗണ്‍ മെയ് 30 വരെ നീട്ടി. തിരുവനന്തപുരം, തൃശൂര്‍ എറണാകുളം ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ നീക്കിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മലപ്പുറത്ത് രോഗവ്യാപനത്തില്‍ കുറവ് രേഖപ്പെടുത്താത സാഹചര്യത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും.
ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതോടെ ജില്ലയില്‍ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് കുറഞ്ഞുതുടങ്ങി. 23 തദ്ദേശ സ്ഥാപനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20-ല്‍ താഴെയായി. പൂഞ്ഞാര്‍ പഞ്ചായത്തില്‍ 6.31 ആണ് ടിപിആര്‍. ജില്ലയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഉദയനാപൂരത്തും മറവന്‍തുരുത്തിലും ടിപിആര്‍ 40ന് മുകളിലാണ്. 30 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 20നും 30നും 13 പഞ്ചായത്തുകളില്‍ 30നും 40നും ഇടയിലുമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതിനെ തുടര്‍ന്ന് ജില്ലയിലെ 59 വാര്‍ഡുകളില്‍ പുറപ്പെടുവിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. കൂരോപ്പട പാമ്പാടി ആര്‍പ്പൂക്കര പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളും ഒഴിവാക്കിയില്‍പെടുന്നു. കിടങ്ങൂര്‍ അഞ്ചാം വാര്‍ഡ് മാഞ്ഞൂര്‍ 13, 14 വാര്‍ഡുകള്‍, ഏറ്റുമാനൂര്‍ നാലാം വാര്‍ഡ് കടുത്തുരുത്തി 6, 12, 14 വാര്‍ഡുകള്‍ എന്നിവയും ഒഴിവാക്കിയില്‍പെടുന്നു.





0 Comments