Breaking...

9/recent/ticker-posts

Header Ads Widget

കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു


കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവച്ചു. രാജ്യ സഭയിലെ കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം രാജിവച്ചത്. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാജി സ്വീകരിച്ചു. 2024 ജൂണ്‍ 9 ന് മൂന്നാം മോഡി മന്ത്രി സഭയില്‍ സഹമന്തിയായി ചുമതലയേറ്റ ജോര്‍ജ് കുര്യന്‍ ഓഗസ്റ്റില്‍ മധ്യപ്രദേശില്‍ നിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ന്യൂനപക്ഷകാര്യം , ഫിഷറീസ് മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയായിരുന്നു. ജോര്‍ജ് കുര്യന്‍, കോട്ടയം ജില്ലയിലെ കാണക്കാരി നമ്പ്യാകുളം സ്വദേശിയാണ്. സുപ്രീം കോടതി അഭിഭാഷകനായ ജോര്‍ജ് കുര്യന്‍ ന്യൂനപക്ഷകമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വഹിച്ച ആദ്യമലയാളിയാണ്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്നു മത്സരിച്ച് പരാജയപ്പെട്ടിരുന്നു. രാജ്യസഭയിലേക്ക് വീണ്ടും പരിഗണിക്കാതിരുന്നതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ജോര്‍ജ് കുര്യന്‍ ഇനി കേരള രാഷ്ട്രീയത്തില്‍ സജീവമാകും.




Post a Comment

0 Comments