മേവട അക്ഷര സേനപുസ്തക വണ്ടിഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് മുതൽ മേവട സുഭാഷ് ഗ്രന്ഥശാല യുടെ നേതൃത്വത്തിൽ വീടുകളിൽ പുസ്തകം എത്തിച്ചു കൊടുക്കുന്നു. ലൈബ്രറി കൌൺസിൽ പഞ്ചായത്ത് നേതൃ സമിതി കൺവീനർ R.വേണുഗോപാൽ ന്റെ നേതൃത്വത്തിൽ ആണ് പുസ്തക വിതരണം നടത്തുന്നത്. കൊഴുവനാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിൾ രാജ് നോവലിസ്റ്റ് ജോസ് മംഗലശ്ശേരിക്ക് പുസ്തകം നൽകികൊണ്ട് പുസ്തക വിതരണ പരിപാടിയുടെ ഔപചാരിക ഉത്ഘാടനം നിർവഹിച്ചു. പുസ്തക വണ്ടി യുടെ ഫ്ലാഗോഫ് ജില്ല ലൈബ്രറി കൌൺസിൽ പ്രസിഡന്റ് ബാബു K ജോർജ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി :മഞ്ജു ദിലീപ്, ലൈബ്രറി ഭാരവാഹികൾ ആയ TCശ്രീകുമാർ, KR ഹരിദാസ്, VD സാബു, VT ബിനു, ശ്രീമതി ഷിജി രഘു എന്നിവർ പരിപാടി യിൽ പങ്കെടുത്തു.




0 Comments