Breaking...

9/recent/ticker-posts

Header Ads Widget

രാജീവ്ഗാന്ധിയുടെ ഓർമ്മയിൽ പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു


രാമപുരം: രാജീവ്ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാമപുരം സി എഫ് എൽ ടി സി യ്ക്ക് ആവശ്യമായ പൾസ് ഓക്സിമീറ്ററുകളും വേപ്പറൈസറുകളും സൗജന്യമായി നൽകി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് ബെന്നി താന്നിയ്ക്കൽ ഇവ നിയുക്ത എം എൽ എ മാണി സി കാപ്പനു കൈമാറി. തുടർന്ന് നിയുക്ത എം എൽ എ ഡോ യശോധരനു നൽകി ഉദ്ഘാടനം ചെയ്തു.


ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, വൈസ് പ്രസിഡൻ്റ് ജോഷി ജോസഫ്, പഞ്ചായത്ത് മെമ്പർമാരായ കെ കെ ശാന്താറാം, മനോജ് സി ജോർജ്, സൗമ്യ സേവ്യർ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ എ ജെ ദേവസ്യ, സജി വരളിക്കര എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments