Breaking...

9/recent/ticker-posts

Header Ads Widget

കമ്മ്യൂണിറ്റി കിച്ചന്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു



ഏറ്റുമനൂര്‍ നഗരസഭയുടെ നേതൃത്വത്തില്‍ കമ്മ്യൂണിറ്റി കിച്ചന്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭാ അധ്യക്ഷ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ അംഗങ്ങളാണ് സാമൂഹിക അടുക്കളയിലെ പാചകം നിര്‍വഹിക്കുന്നത്. കോവിഡ് മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് നഗരസഭയുടെ വാഹനത്തില്‍ ഭക്ഷണപൊതികള്‍ വിവിധ വാര്‍ഡുകളില്‍ എത്തിച്ചുനല്‍കും. 500-ഓളം പേര്‍ക്കാണ് ഉച്ചഭക്ഷണം നല്കുന്നത്. ഗവ. സ്‌കൂളില്‍ അഭയം തേടിയ നിരാലംബരായ 30-ഓളം പേര്‍ക്കും ഭക്ഷണം നല്കുന്നുണ്ട്. വിവിധ സംഘടനകളും വ്യക്തികളും കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് അരിയും പച്ചക്കറികളും സംഭാവനയായി നല്കി. 




Post a Comment

0 Comments