Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കൾ സംഭാവന നൽകി

 




കുറവിലങ്ങാട്: അഡ്വ. മോൻസ് ജോസഫ് എം.എൽ.എ 'ഹെൽപ്പ് ഡെസ്ക്' പദ്ധതിയിൽ ഉൾപ്പെടുത്തി യൂത്ത് ഫ്രണ്ട് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറവിലങ്ങാട് കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യവസ്തുക്കൾ സംഭാവന നൽകി.   കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സോണി വാഴപ്പറമ്പിലിന്റെ  നേതൃത്വത്തിൽ നടന്ന പ്രോഗ്രാം  അഡ്വ. മോൻസ് ജോസഫ് എം.എൽ.എ കുറവലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായിക്ക് നൽകി ഉദ്ഘാടനം ചെയ്തു. 

  യൂത്ത് ഫ്രണ്ട് നിയോജക മണ്ഡലം  പ്രസിഡന്റ് ടിംസ് പോൾ അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് നിയോജക മണ്ഡലം  ചെയർമാൻ ബേബി തൊണ്ടാംകുഴി, കേരളാ കോൺഗ്രസ് നേതാക്കളായ തോമസ് കണ്ണന്തറ, ജോർജ് ചെന്നേലി, സനോജ് മിറ്റത്താനിയ്ക്കൽ, സിബി ചിറ്റക്കാട്ട്,  ടോമി മാക്കിയിൽ ,ജീവൻ വടക്കേടം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്,  സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ  ടെസ്സി സജീവ്, യൂത്ത് ഫ്രണ്ട് നേതാക്കന്മാരായ ബിബിൻ പെരുമ്പംതടത്തിൽ, മനു, ബെന്നറ്റ് ബെന്നി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments