കടുത്തുരുത്തി: കോ വിഡ് പ്രതിരോധ പ്രവർത്തനത്തിന് ഏറ്റവും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്ന പോലീസ് ഓഫീസേഴ്സിനെയും, പോലീസ് ടീം അംഗങ്ങളെയും അഡ്വ. മോൻസ് ജോസഫ് എം.എൽ.എ കടുത്തുരുത്തി പോലീസ് സ്റ്റേഷനിൽ എത്തിച്ചേർന്ന് അഭിനന്ദനം അറിയിച്ചു.
കോവിഡ് സാമൂഹ്യ വ്യാപനം ഒഴിവാക്കുന്നതിനും, കോവിഡ് രോഗികളുടെ എണ്ണം കുറച്ച് കൊണ്ട് വരുന്നതിനും കടുത്തുരുത്തി മേഖലയിൽ പോലീസ് വിഭാഗം നടത്തുന്ന പ്രവർത്തനങ്ങൾ ജന നന്മയ്ക്ക് എന്ന് കണക്കാക്കി എല്ലാവരും സഹകരിക്കണമെന്ന് മോൻസ് ജോസഫ് അഭ്യർത്ഥിച്ചു.
എം.എൽ.എ ഹെൽപ്പ് ഡെസ്കിന്റെ 'കൈതാങ്ങ് ' പദ്ധതിയുടെ ഭാഗമായി കേരളാ കോൺഗ്രസിന്റെയും, യൂത്ത് ഫ്രണ്ട് (ജെ) യുടെയും വോളന്റിയർ മാർ സമാഹരിച്ച മാസ്ക്, സാനിടൈസർ, മറ്റ് മെഡിക്കൽ സാമഗ്രികൾ എന്നിവ കടുത്തുരുത്തി പോലീസ് സർക്കിൾ ഇൻസ്പെക്ടർ എം.എ മുഹമ്മദിന് കൈമാറിക്കൊണ്ട് അഡ്വ: മോൻസ് ജോസഫ് എം.എൽ.എ കർമ്മ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
കടുത്തുരുത്തി സബ് ഇൻസ്പെക്ടർ ടി.എ അബ്ദുൾ സത്താർ കേരളാ കോൺഗ്രസ് നേതാക്കളായ സ്‌റ്റീഫൻ പാറാവേലി, ജോസ് വഞ്ചിപ്പുര, സെബാസ്റ്റ്യൻ കോച്ചേരി, വാസുദേവൻ നമ്പൂതിരി, ജോണി കണിവേലി, യൂത്ത് ഫ്രണ്ട് നേതാക്കളായ ജോസ് മോൻ മാളിയേക്കൽ, ജിൻസ് ചക്കാലയിൽ, അരുൺ മാത്യു, തോംസൺ പുതുക്കുളങ്ങര, ആഷിഷ് കുന്നേൽ, ജെയ്സൺ മാത്താങ്കരി, ടുഫിൻ തോമസ്, അൽബിൻ തോമസ് തുടങ്ങിയർ ചടങ്ങിൽ പങ്കെടുത്തു.




0 Comments