Breaking...

9/recent/ticker-posts

Header Ads Widget

മുളക്കുളം സാമൂഹ്യ അടുക്കളയിൽ ഭക്ഷ്യ ധാന്യങ്ങൾ എത്തിച്ചു.



പെരുവ: മുളക്കുളം ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ പെരുവയിൽ പ്രവർത്തിക്കുന്ന ജനകീയ സാമൂഹ്യ അടുക്കളയിലേക്ക് കേരളാ കോൺഗ്രസിന്റെയും, യൂത്ത് ഫ്രണ്ടിന്റെയും പ്രവർത്തകർ ഒരു ചാക്ക് അരിയും, പച്ചക്കറിയും, തേങ്ങയും ഉൾപ്പെടെ വിവിധ ഉത്പന്നങ്ങൾ എത്തിച്ചു കൊടുത്തു. 

   കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ്  എം.എൽ.എ, മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ വാസുദേവൻ നായർക്ക് ഭക്ഷ്യധാന്യങ്ങൾ കൈമാറിക്കൊണ്ട് പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

   കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടുവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ മുളക്കുളം ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ഷിജി കെ കുര്യൻ, ജെസി കുര്യൻ, കെ.ആർ അരുൺ, അനുമോൾ, ശിൽപ്പാദാസ്, കേരളാ കോൺഗ്രസ് നേതാക്കളായ ജയൻ മൂർക്കാട്ടിൽ, സി.സി ജോൺ, എം. ഒ ചാക്കോ, ജേക്കബ് ചെമ്മനം, യൂത്ത് ഫ്രണ്ട് നേതാക്കളായ ജോസ്മോൻ മാളിയേക്കൽ, തോംസൺ പുതുക്കുളങ്ങര, ആഷിഷ് കുന്നേൽ, ജീൻസ് ചക്കാലയിൽ, എം.എൽ.എ ഹെൽപ്പ് ഡെസ്ക് വോളന്റിയർമാരായ  ജെയിസൺ മാത്താങ്കരി, ടുഫിൻ തോമസ്, ജിന്റോ സ്‌റ്റീഫൻ, ആൽബിൻ തോമസ്, നിജോ ജോയി  തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments