Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രിക്ക് ഉപകരണ സഹായവുമായി പാലാ റോട്ടറി ക്ലബ്ബ്.

 


കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പാലാ ജനറല്‍ ആശുപത്രിക്ക് ഉപകരണ സഹായവുമായി പാലാ റോട്ടറി ക്ലബ്ബ്. ആശുപത്രിയിലെ കോവിഡ് രോഗികള്‍ക്കായുള്ള തീവ്ര പരിചരണ നിരീക്ഷണ വിഭാഗത്തിന്  സമി വെന്റിലേറ്ററുകള്‍  നല്‍കി. ആറ്  ലക്ഷത്തില്‍പരം  രൂപ ചിലവഴിച്ചാണ് റോട്ടറി ക്ലബ് മൊത്തം 5 ബൈപാപ്പ്  ഉപകരണങ്ങളാണ്  നല്‍കുന്നത്. ഇതിന്റെ ആദ്യഘട്ടമാണ് റോട്ടറി ക്ലബ് ഡിസ്ട്രിക്ക് ഗവര്‍ണ്ണര്‍  ഡോ.തോമസ് വാവാനികുന്നേല്‍ നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കരയ്ക്ക്  കൈമാറിയത് . റോട്ടറി പ്രസിഡന്റ് സിനി വാച്ചാപറമ്പില്‍ , ഡോ.ജോസ് കുരുവിള , ആര്‍.എം.ഒ   ഡോ.സോളി മാത്യു ,  നഗരസഭാ ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷന്‍ ബൈജു കൊല്ലംപറമ്പില്‍, റെജി ജേക്കബ് , അനു പി.പി , രമ്യാ  എന്നിവര്‍ സംബന്ധിച്ചു.




Post a Comment

0 Comments