തലപ്പുലം പഞ്ചായത്തില്‍ കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി എത്തുകയാണ് സേവാഭാരതി. ആയിരം ഭക്ഷ്യധാന്യ കിറ്റുകളാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ തലപ്പുലത്ത് വിതരണം ചെയ്തത്. പഞ്ചായത്ത് അംഗങ്ങളായ സതീഷ് കെബി, ചിത്ര സജി, സുരേഷ് പികെ എന്നിവരുടെ നേതൃത്വത്തിലാണ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭക്ഷ്യധാന്യങ്ങളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്യുന്നതിനൊപ്പം മരുന്നുകളും വിതരണം ചെയ്യുന്നുണ്ട്. അണുനശീകരണം, വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആംബലന്‍സ് സര്‍വീസ് എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്. ലോക്ഡൗണില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിന് രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെ സഹകരണം ലഭിക്കുന്നതായി സേവാഭാരതി പ്രവര്‍ത്തകര്‍ പറഞ്ഞു.





0 Comments