വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ കുറയുന്നു. കോട്ടയം ജില്ലയില്‍ 45 വസസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാകിസിനേഷന്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നില്ല. 18നും 45നും ഇടയില്‍ പ്രായമുള്ള മുന്‍ഗണന ലിസ്റ്റിലുള്ള കുറച്ചുപേകര്‍ക്ക് മാത്രമാണ് വാക്‌സിന്‍ ലഭിച്ചത്. ഇതിനിടയില്‍ ആദ്യ ഡോസ് ലഭിച്ച പലരും രണ്ടാം ഡോസ് സ്വീകരിക്കാന്‍ കഴിയാതെ പോകുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. കോവാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് 42 ദിവസത്തിനുള്ളില്‍ അടുത്ത ഡോസ് സ്വീകരിക്കണ്ടതുണ്ട്. എന്നാല്‍ വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് 2-ാം ഡോസ് സ്വീകരിക്കാന്‍ കഴിയാതെ പോവുകയാണ്. ഈ സാഹചര്യത്തില്‍ 2-ാം ഡോസ് ലഭിക്കേണ്ടവര്‍ക്ക് പ്രത്യേക പരിഗണന വേണമെന്നും ആവശ്യമുയരുന്നുണ്ട്.





0 Comments