ആലപ്പുഴ ജില്ലയിലെ ചതുപ്പ് പ്രദേശങ്ങളില്‍ കണ്ടുവരുന്ന ആഫ്രിക്കന്‍ ഒച്ചുകളെ ഉഴവൂരിലും കണ്ടെത്തി. ഉഴവൂര്‍ കരയോഗം ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലാണ് ആഫ്രിക്കന്‍ ഒച്ചുകളെ കണ്ടത്. കൃഷി നാശത്തിനും രോഗം പരത്തുന്നതിനും ആഫ്രിക്കന്‍ ഒച്ചുകള്‍ കാരണമാകാറുണ്ട്. ആഫ്രിക്കന്‍ ഒച്ച് വളരെവേഗം പെരുകുമെന്നും ഇത് വന്‍ തോതില്‍ കൃഷി നാശത്തിനും ജന ജീവിതത്തിനും ഭീഷണിയാകുമെന്നും ആശങ്ക ഉയരുകയാണ്.





0 Comments