പാലാ നഗരസഭയുടെ ചെയര്‍പേഴ്‌സണായി സ്വതന്ത്ര കൂട്ടായ്മയിലെ ദിയ ബിനു പുളിക്കക്കണ്ടം തെരഞ്ഞെടുക്കപ്പെട്ടു. സ്വതന്ത്ര കൂട്ടായമയുടെ പിന്തുണ UDF ന് നല്‍കാന്‍ വ്യാഴാഴ്ച നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിരുന്നു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ച കോണ്‍ഗ്രസ് റിബല്‍ മായാ രാഹുലിന്റെ പിന്തുണയും UDF ന് ലഭിച്ചു. UDF ന് 14 സീറ്റുകളാണ് കൗണ്‍സിലിലുള്ളത്. കേരള കോണ്‍ഗ്രസ് Mലെ ബെറ്റി ഷാജു എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ദിയ ബിനുവിന് 14 വോട്ടുകളും ബെറ്റി ഷാജുവിന് 12 വോട്ടുകളും ലഭിച്ചു.
പാലാ നഗരസഭയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ DEO സി സത്യപാലന്‍ വരണാധികാരിയായിരുന്നു. പാലാ നഗരസഭയിലെ 15-ാം വാര്‍ഡില്‍നിന്നും 91 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിയ ബിനു പുളിക്കക്കണ്ടം വിജയിച്ചത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണായി ദിയ പുളിക്കക്കണ്ടം മാറി.




0 Comments