Breaking...

9/recent/ticker-posts

Header Ads Widget

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ചക്രസ്തംഭന സമരം

 .


തുടര്‍ച്ചയായി ഇന്ധനവില വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്ത് ട്രേഡ് യൂണിയന്‍ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ ചക്രസ്തംഭനസമരം നടത്തി. 11 മുതല്‍ 11.15 വരെ നിരത്തുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിട്ടുകൊണ്ടായിരുന്നു ചക്രസ്തംഭനസമരം. അധികനികുതിയും,സെസ്സും അവസാനിപ്പിക്കുക, പെട്രോള്‍, ഡീസല്‍ വിലവര്‍ധന തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ട്രേഡ് യൂണിയന്‍ സംയുക്തസമരസമിതി ഉന്നയിക്കുന്നത്.

സി.ഐ.ടി.യു, ഐ.എന്‍.റ്റി.യു.സി. എ.ഐ.റ്റി.യു.സി, യു.റ്റി.യു.സി, എസ്.റ്റി.യു, എച്ച്.എം.എസ്, ഐ.എന്‍.എല്‍.സി, കെ.റ്റി.യു.സി, ജെ.റ്റി.യു തുടങ്ങിയ സംഘടനകളാണ് സമരത്തിന് നേതൃത്വം നല്‍കിയത്. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രമുഖ നേതാക്കള്‍ സമരത്തില്‍ പങ്കെടുത്തു.കോട്ടയം ജില്ലയില്‍ 1550 ഓളം കേന്ദ്രങ്ങളിലാണ് സമരം നടന്നത്.

Watch video






Post a Comment

0 Comments