Breaking...

9/recent/ticker-posts

Header Ads Widget

വൈവിധ്യം നിറഞ്ഞ ആകര്‍ഷകമായ പുല്‍ക്കൂടുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്.



ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ യേശുദേവന്റെ തിരുപ്പിറവിയെ അനുസ്മരിച്ച് പുല്‍ക്കൂടൊരുക്കി നാടെങ്ങും ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ വൈവിധ്യം നിറഞ്ഞ ആകര്‍ഷകമായ പുല്‍ക്കൂടുകള്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. കിടങ്ങൂര്‍ സൗത്ത് ചേലമലയില്‍ സണ്ണിയും കുടുംബവും ഓരോ വര്‍ഷവും നിര്‍മ്മിക്കുന്ന പുല്‍ക്കൂടുകള്‍  വ്യത്യസ്തതകള്‍ നിറഞ്ഞതാണ്. 

മഞ്ഞും മലയും നദിയുമൊക്കെ തന്മയത്വത്തോടെ നിര്‍മ്മിച്ച് ഉണ്ണിയേശുവിന്റെയും മാതാവിന്റെയുമെല്ലാം രൂപങ്ങള്‍ അണിയിച്ചൊരുക്കി നിര്‍മ്മിക്കുന്ന പുല്‍ക്കൂട് കാണാനും നിരവധിയാളുകളെത്തുന്നു. കഴിഞ്ഞ 20 വര്‍ഷമായി സണ്ണിയും സോണലും കുടുംബാംഗങ്ങളുമെല്ലാം ചേര്‍ന്ന് ക്രിസ്മസ് കാലത്ത്  ഒരുക്കുന്ന പുല്‍ക്കൂടുകള്‍ക്ക് പ്രത്യേകതകള്‍ ഏറെയുണ്ടെന്നതിനൊപ്പം രൂപങ്ങളും ദൃശ്യങ്ങളും എല്ലാം ഇവര്‍ സ്വയം നിര്‍മ്മിക്കുന്നതാണെന്നതും ശ്രദ്ധേയമാണ്. ക്രിസ്മസ് കാലത്ത് റെഡിമെയ്ഡ് പുല്‍ക്കൂടുകള്‍ വ്യാപകമാണെങ്കിലും സ്വന്തമായി രൂപകല്പന ചെയ്ത് മണ്ണും ചെളിയും ലവ് ബേര്‍ഡ്‌സിനു നല്‍കുന്ന തീറ്റവരെ ഉപയോഗിച്ച്  തയ്യറാക്കുന്ന പുല്‍ക്കൂടുകള്‍ നല്‍കുന്ന ആകര്‍ഷകത്വം ഏറെ സംതൃപ്തി നല്‍കുന്നതാണ്.


Post a Comment

0 Comments