കാണക്കാരി ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ലോക്ഡൗണ്‍ ദിവസങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ മുഖാന്തിരം 6500 ഭക്ഷണ പൊതികള്‍ നല്‍കിയ പ്രവര്‍ത്തനത്തില്‍ , തികച്ചും സൗജന്യമായി പാചകം ചെയ്യാന്‍ മുന്നോട്ട് വന്ന അമ്പാടി കാറ്ററിംഗ് ഉടമ സജീവ്കുമാറിനെയും മകന്‍ ആകാശ് സജീവിനെയും ഭരണസമിതി ആദരിച്ചു.
കാണക്കാരി ഗ്രാമപഞ്ചായത്ത് ലോക്ഡൗണ്‍ ദിവസങ്ങളില്‍ കമ്മ്യൂണിറ്റികിച്ചണിലൂടെ ശരാശരി 200 ഓളം ഭക്ഷണപൊതികള്‍ വീതം പഞ്ചായത്ത് ആഫീസിനോട് ചേര്‍ന്ന് കെട്ടിടത്തില്‍ ഭക്ഷണം പാചകം ചെയ്യുകയും സന്നദ്ധപ്രവര്‍ത്തകരായ യുവജനങ്ങള്‍ എല്ലാവാര്‍ഡുകളിലെയും ജനങ്ങള്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്തിരുന്നു.
സാധാരണക്കാരായ ജനങ്ങള്‍ നല്‍കിയ സാധനങ്ങളും , അദ്ധ്യാപക സുഹൃത്തുക്കള്‍ നല്‍കിയ 48000/- രൂപയും , തന്‍റെ കുടുക്കയിലെ തുക മുഴുവന്‍ സംഭാവന ചെയ്ത നന്മഅരുണ്‍ , റിട്ടയര്‍മെന്‍റ് ആഘോഷം ഒഴിവാക്കി ഒരു ദിവസത്തെ ഭക്ഷണം ചിക്കന്‍ബിരിയാണിപൊതികള്‍ നല്‍കിയ ജോര്‍ജ്ജ് ഗര്‍വ്വാസീസും ഭാര്യ സിമിലി ജോര്‍ജ്ജും , വിവാഹ വാര്‍ഷിക ആഘോഷം ഒഴിവാക്കി തുക നല്‍കിയ അനിയന്‍ കെ ബി, 10 ചാക്ക് അരിയും അനുബന്ധ സാധനങ്ങളും നല്‍കിയ സി.പി.എം ലോക്കല്‍കമ്മറ്റികള്‍ക്കും , കാര്‍ഷിക ഉല്‍പന്നങ്ങള്‍ നല്‍കിയ നിരവധി കർഷക സുഹൃത്തുക്കള്‍ക്കും, കുടുംബശ്രീ സഹോദരിമാര്‍ നല്‍കിയ സംഭാവനയ്ക്കും , കൂടാതെ നിരവധി സ്ഥാപനങ്ങള്‍ നല്‍കിയ സംഭാവനകളും ഉള്‍പ്പെടെ 2 ലക്ഷംരൂപ വരുന്ന തുക കൊണ്ട് എല്ലാ വാര്‍ഡുകളിലെയും ജനങ്ങള്‍ക്ക് കൈത്താങ്ങ് നല്‍കാന്‍ കഴിഞ്ഞതില്‍ എല്ലാവര്‍ക്കും പ്രസിഡന്‍റ് മിനുമനോജ് നന്ദി പറഞ്ഞു.
കാണക്കാരി പഞ്ചായത്തിന്‍റെ ലോക്ഡൗണ്‍കാലത്ത് ജനങ്ങള്‍ക്ക് ഒരുനേരത്തെ ഭക്ഷണം എത്തിച്ചുനല്‍കുക എന്ന ഉദ്യമത്തിന് പൂര്‍ണ്ണ പിന്തുണയുമായി പഞ്ചായത്തിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുചേര്‍ന്ന് സഹകരിക്കുകയും അമ്പാടി കാറ്ററിംഗ് ഉടമയും മകനും സൗജന്യമായി ഭക്ഷണം പാചകം ചെയ്തു നല്‍കുകയും യുവജനങ്ങളുടെ പിന്തുണയോടെ എത്തിക്കുകയും സംഭാവന നല്‍കിയ എല്ലാ ഉദാരമനസ്കര്‍ക്കും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനു മനോജ് നന്ദി പറഞ്ഞു




0 Comments