Breaking...

9/recent/ticker-posts

Header Ads Widget

എ ഐ റ്റി യു സി യുടെ നേതൃത്വത്തില്‍ പാലായില്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി.

 


പെട്രോള്‍ വിലവര്‍ദ്ധനവിനെതിരെ എ ഐ റ്റി യു സി യുടെ നേതൃത്വത്തില്‍ പാലായില്‍ പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തി. കോവിഡ് ദുരിതത്തില്‍ ജീവിതം ദുസ്സഹമായ സാഹചര്യത്തില്‍ ജനങ്ങളുടെ മേല്‍ അധിക ഭാരം അടിച്ചേല്‍പ്പിച്ചുകൊണ്ട് കേന്ദ്ര ഗവണ്മെന്റ് പെട്രോള്‍ വില അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. വിവിധ ഇടങ്ങളില്‍ നടന്ന ധര്‍ണ്ണ എ ഐ റ്റി യു സി ജില്ല വൈസ് പ്രസിഡന്റ്  ബാബു കെ ജോര്‍ജ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ സണ്ണി ഡേവിഡ്, എ ഐ റ്റി യു സി മണ്ഡലം സെക്രട്ടറി പി കെ ഷാജകുമാര്‍, കിസ്സാന്‍ സഭ ജില്ല പ്രസിഡന്റ് അഡ്വ തോമസ് വി റ്റി, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ മണ്ഡലം പ്രസിഡന്റ് അഡ്വ പി ആര്‍ തങ്കച്ചന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യ്തു. ധര്‍ണ്ണകള്‍ക്ക് പി കെ രവികുമാര്‍, ബേബി പി ആര്‍, എം റ്റി സജി, കെ ബി അജേഷ്, ഒ ജെ ബിനോയ്, പി കെ സോജി, ഒ ജെ ജോസ്,റ്റി ജി ബാബു, അനീഷ് എസ് നായര്‍  എന്നിവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments