അൽഫോൻസാ കോളേജിലെ ട്രിപ്പിൾ ജംപിൽ നാഷണൽ മെഡൽ ജേതാവായ ലിസബത്ത് കരോലിൻ ജോസഫ് അമേരിക്കയിലെ ലിബർട്ടി യൂണിവേഴ്സിറ്റിയുടെ ഒരു കോടി 68 ലക്ഷം രൂപയുടെ യു എസ് സ്കോളർഷിപ്പിന് അർഹയായി. വിദഗ്ധ പരിശീലനത്തിനും വിദ്യാഭ്യാസത്തിനും ആയിട്ടാണ് ഈ തുക ചെലവാക്കുന്നത്. ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നം എന്ന ലക്ഷ്യമാണ് ഈ പ്രോജക്റ്റിന് ഉദ്ദേശലക്ഷ്യം.
കഴിഞ്ഞമാസം ചണ്ഡീഗഡിൽ നടന്ന നാഷണൽ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർഥിനിയായ അഖില എം ആർ കേരളത്തെ പ്രതിനിധീകരിച്ചു. ഈ വർഷം കോഴിക്കോട് നടന്ന സൗത്ത് സോൺ നാഷണൽ അത്‌ലറ്റിക് മീറ്റിൽ അഖില എം ആർ 5000 മീറ്ററിൽ വെങ്കല മെഡൽ നേടി.
ഭുവനേശ്വറിൽ നടന്ന സീനിയർ നാഷണൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ അൽഫോൻസയുടെ വിജിന കെ ബി നാഷണൽ ചാമ്പ്യൻഷിപ്പ് ജേതാക്കൾ ആയ ടീമിലെ ഏക കോളേജ് വിദ്യാർഥിനിയായിരുന്നു. പട്യാലയിൽ നടന്ന സീനിയർ ഫെഡറേഷൻകപ്പ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ രണ്ടാംവർഷ വിദ്യാർഥിനിയായ നിവിയ ആന്റണി പോൾവാൾട്ടിൽ കേരളത്തെ പ്രതിനിധീകരിച്ചു





0 Comments