Breaking...

9/recent/ticker-posts

Header Ads Widget

അലോഷ്യന്‍ അലുമ്‌നിയുടെ നേതൃത്വത്തില്‍ വികസനശില്‍പശാല നടത്തി


അതിരമ്പുഴയുടെ സമഗ്ര വികസനത്തെ മുന്‍നിര്‍ത്തി അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പൂര്‍വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അലോഷ്യന്‍ അലുമ്‌നിയുടെ നേതൃത്വത്തില്‍ വികസനശില്‍പശാല നടത്തി.  ഡല്‍ഹി ഐ ഐ ടി പ്രൊഫസറും മുന്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവുമായ ഡോ.ജയന്‍ ജോസ് തോമസ് കൊല്ലപ്പള്ളി വികസനാശയങ്ങള്‍ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല ശില്‍പശാല ഉദ്ഘാടനം ചെയ്തു. അലോഷ്യന്‍ ആലുമ്‌നി പ്രസിഡന്റ് ജയിംസ് കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഡോ.റോസമ്മ സോണി, പഞ്ചായത്ത് മെംബര്‍ ജോസ് അമ്പലക്കുളം, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി.ദേവസ്യ, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ജോയിസ് മൂലേക്കരി, അലോഷ്യന്‍ ആലുമ്‌നി സെക്രട്ടറി രാജു കുടിലില്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ദേശീയ ജലപാതയായി പ്രഖ്യാപിച്ച പെണ്ണാര്‍തോട് കേന്ദ്രീകരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനം, ടൂറിസം പദ്ധതികള്‍, റിംഗ് റോഡുകള്‍, സമാന്തര പാതകള്‍ തുടങ്ങി വിവിധ വികസന പദ്ധതികളെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളുണ്ടായി. നിര്‍ദ്ദേശങ്ങള്‍ മന്ത്രി വി.എന്‍.വാസവന് സമര്‍പ്പിക്കും.




Post a Comment

0 Comments