Breaking...

9/recent/ticker-posts

Header Ads Widget

അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍ മുട്ട ഗ്രാമം പദ്ധതിക്ക് തുടക്കം


അര്‍ച്ചന വിമന്‍സ് സെന്ററിന്റെ നേതൃത്വത്തില്‍  കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്താന്‍ മുട്ട ഗ്രാമം പദ്ധതിക്ക്  തുടക്കം കുറിച്ചു.  മുട്ട ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു..പദ്ധതിയുടെ ഭാഗമായി ഇരുന്നൂറോളം  ഗുണഭോക്താക്കളെ കണ്ടെത്തി ഇരുപത്തിയഞ്ച് പഞ്ചായത്തുകളില്‍ പദ്ധതി വ്യാപിപ്പിക്കും. 


ഭക്ഷ്യ സുരക്ഷയും സാമ്പത്തിക സുരക്ഷയും ഉറപ്പ് വരുത്തുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. സെന്റര്‍ അസി.ഡയറക്ടര്‍ ആനി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി വി സുനില്‍ മുഖ്യ പ്രഭാഷണം നടത്തി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, ജിന്‍സി എലിസബത്ത്, സ്മിത എം ബി ,  രശ്മി വിനോദ്, ഷീജ സജി, സാലി ജോജി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.  കിസാന്‍ സര്‍വീസ് സൊസൈറ്റി നാഷണല്‍ സെക്രട്ടറി സുരേഷ് എസ് പദ്ധതി വിശദീകരണം നടത്തി.




Post a Comment

0 Comments