Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍ പമ്പിലേക്ക് പെട്ടിഓട്ടോ കെട്ടിവലിച്ച് പ്രതിഷേധ സമരം


അനിയന്ത്രിതമായി ഉയരുന്ന പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനക്കെതിരെ കൈപ്പുഴയിലെ പെട്രോള്‍ പമ്പിലേക്ക് പെട്ടിഓട്ടോ കെട്ടിവലിച്ച് പ്രതിഷേധ സമരം. കേരളാ കോണ്‍ഗ്രസ്സ് നീണ്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മൈക്കിള്‍ ജയിംസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈജി ഓട്ടപ്പള്ളി അദ്ധ്യക്ഷത വഹിച്ചു .പഞ്ചായത്ത് അംഗം കൊച്ചുറാണി ഒട്ടക്കാട്ടില്‍ ,ബിജു കെ.എല്‍., ജോസ് ലിന്‍ പാറേട്ട് ,തോമസ് വഞ്ചിയില്‍ ,ജിജു പുളിയംപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments