ഭൂ സുപോഷണ്‍ അഭിയാന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനത്തില്‍ വൃക്ഷപൂജ നടത്തി. ഭൂമിയുടെയും വൃക്ഷങ്ങളുടെയും ജലസ്രോതസുകളുടെയും സമ്പുഷ്ടീകരണം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പരിസ്ഥിതി ദിനത്തില്‍ ബൂസുപോഷണ്‍ അഭിയാന്റെയും സേവാഭാരതിയുടെയും നേതൃത്വത്തില്‍ കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വൃക്ഷപൂജയും വൃക്ഷത്തൈ വിതരണവും നടന്നു. ഡോ. ബി വേണുഗോപാല്‍, പിവി ലോകനാഥ്, പ്രശാന്ത് കാവനാല്‍, പഞ്ചായത്ത് അംഗങ്ങളായ കെജി വിജയന്‍, സനില്‍കുമാര്‍ പെരുംപള്ളി, ദീപ സുരേഷ്, രശ്മി രാജേഷ്, പി.ജി സുരേഷ് , ഭൂസുപോഷണ സമിതി പ്രവര്‍ത്തകരായ കണ്ണന്‍ പെരുംപള്ളില്‍, കെവി പ്രസാദകുമാര്‍, പി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.
0 Comments