സിപിഐഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും നേതൃത്വത്തില്‍ കട്ടച്ചിറയില്‍ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. കട്ടച്ചിറ , പൂച്ചനപ്പള്ളി, കൂടല്ലൂര്‍ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് നടത്തിയത്. വെട്ടിമുകള്‍ സെന്റ് പോള്‍സ് സ്‌കൂളിലെയും കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്‌ഫോണും പഠനോപകരണങ്ങളും നല്‍കുന്നതിനായാണ് ചലഞ്ച് സംഘടിപ്പിച്ചത്. 14 വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്. സുമനസ്സുകള്‍ നല്‍കിയ സാധനങ്ങള്‍ ഉപയോഗിച്ചാണ് രണ്ടായിരത്തോളം ബിരിയാണികള്‍ തയ്യാറാക്കിയത്. റോയല്‍ പ്രിന്‍സ് കാറ്ററേഴ്‌സ് യൂണിറ്റാണ് പാചകം നിര്‍വ്വഹിച്ചത്. നൂറ് രൂപയ്ക്കാണ് ബിരിയാണികള്‍ വില്‍പ്പന നടത്തിയത്. സിപിഎം ജില്ല കമ്മിറ്റിയംഗം അഡ്വ. വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ഇ എസ് ബിജു, എ ആര്‍ അഭിജിത്ത്, കെ ജി മനീഷ്, കെ കെ ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments