രാമപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ വാക്‌സിന്‍ വിതരണം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തില്‍ പ്രതിഷേധസമരം. ബിജെപി സംസ്ഥാന കമ്മറ്റിയംഗം പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. തത്പര കക്ഷികള്‍ക്ക് മാത്രമാണ് രാമപുരം ആശുപത്രിയില്‍ നിന്നും വാക്‌സിന്‍ നല്കുന്നതെന്ന് എന്‍ ഹരി ആരോപിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്കുന്ന വാക്‌സിന്‍ കൃത്യമായി ജനങ്ങളിലെത്തിക്കേണ്ട ചുമതല സര്‍ക്കാരിനുണ്ടെന്ന് എന്‍ ഹരി പറഞ്ഞു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയന്‍ കരുണാകരന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രജി ജയന്‍ , കവിത മനോജ്, സുശീല മനോജ് എന്നിവരും ബിജെപി ഭാരവാഹികളായ ദീപു മേതിരി, ശശിധരന്‍ നായര്‍, പ്രകാശ് എന്നിവരും പങ്കെടുത്തു.





0 Comments