Breaking...

9/recent/ticker-posts

Header Ads Widget

ബിജെപി ഏറ്റുമാനൂര്‍ നിയോജകമണ്ഡലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സത്യാഗ്രഹസമരം



ബിജെപി സംസ്ഥാന അദ്ധ്യക്ഷനെ കള്ളക്കേസില്‍ കുടുക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കെതിരെയും ബിജെപി വേട്ടയ്ക്ക് എതിരെയും, ഏറ്റുമാനൂര്‍ നിയോജകമണ്ഡലം മണ്ഡലം  കമ്മറ്റിയുടെ നേതൃത്വത്തില്‍  സത്യാഗ്രഹസമരം നടത്തി.  മണ്ഡലം കോര്‍ കമ്മിറ്റി അംഗങ്ങള്‍ ഉപവാസ സമരത്തിന് നേതൃത്വം നല്‍കി. 


 കോട്ടയം ജില്ല ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ ജി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം ജോസഫ് പട്ടത്താനം, ജില്ലാസെക്രട്ടറി ദേവകി ടീച്ചര്‍, മണ്ഡലം സെക്രട്ടറി സുരേഷ് നായര്‍, മുന്‍സിപ്പല്‍ പ്രസിഡന്റ് അനീഷ് വി നാഥ് എന്നിവര്‍ സംബന്ധിച്ചു.




Post a Comment

0 Comments