Breaking...

9/recent/ticker-posts

Header Ads Widget

വനം കൊള്ളക്കെതിരെ പ്രതിഷേധവുമായി ബിജെപി.


വനം കൊള്ളക്കെതിരെ പ്രതിഷേധവുമായി ബിജെപി. ആയിരക്കണക്കിന് കോടി രൂപയുടെ മരം കൊള്ള കര്‍ഷകരെ മറയാക്കി നടത്തിയ പിണറായി സര്‍ക്കാരിനെതിരെയാണ് പ്രതിഷേധ സമരം നടന്നത്. സംസ്ഥാന വ്യാപകമായി 15000 കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടന്നു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി കിടങ്ങൂര്‍ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ധര്‍ണ നടത്തി. ക്ഷേത്രം ജംഗ്ഷനില്‍ നടന്ന ധര്‍ണ്ണ കടുത്തുരുത്തി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി പി വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് ഓഫീസിന് മുന്‍പില്‍ നടന്ന പഞ്ചായത്ത് മെമ്പര്‍മാരുടെ ധര്‍ണ്ണ ബിജെപി കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ജി സുരേഷ് ഉദ്ഘാടനം ചെയ്തു. ബി ജെ പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി എന്‍ മഹേഷ് കുമാര്‍, വൈസ് പ്രസിഡന്റ് മധു ആചാര്യ, സെക്രട്ടറി രാജേഷ് മോനിപ്പള്ളില്‍, പ്രശാന്ത് ചെമ്പിളാവ്, മുരുകന്‍ കെ എം എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ ധര്‍ണ നടന്നത്.





Post a Comment

0 Comments