Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ പാലം പണി പുനരാരംഭിക്കണമെന്ന് കോണ്‍ഗ്രസ്

 


ചേർപ്പുങ്കൽ കോൺഗ്രസ് ഐ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലം  പണി വൈകുന്നതിൽ പ്രതിഷേധിച്ച് ധർണ നടത്തി. പാലം പണി ഉടൻ പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകും. പാലത്തിൽ കൂടിയുള്ള യാത്ര ദുരിതയാത്രയാകുകയാണ്. ആശുപത്രിയിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളും തിങ്ങി ഞെരുങ്ങിയാണ്  പോകുന്നത്. പാലത്തിന്റെ കൈവരി നിർമ്മാണവും സാമാന്തര പാലം നിർമ്മാണവും  ഉടൻ ആരംഭിക്കണമെന്ന് കോൺഗ്രസ് ചേർപ്പുങ്കൽ വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് ബേബി മുളവേലിപ്പുറം,  വാർഡ്  പ്രസിഡണ്ട് സതീഷ് കുമാർ, തങ്കച്ചൻ വല്ലൂർ, ബെൻ സണ്ണി, റിൻസ് വട്ടക്കൊട്ട,  ബാജിയോ ഐങ്കലത്തിൽ, ആന്റണി ചെന്നാശ്ശേരിയിൽ,  എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments