ആവശ്യക്കാരിലേക്ക് പ്രതികൂല സാഹചര്യങ്ങളിലും സഹായം എത്തിക്കുന്നത് മാതൃകാപരവും യഥാര്‍ത്ഥ സാമൂഹ്യ ശുശ്രൂഷയുമാണന്ന് മാര്‍. ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കോവിഡ്മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നാട് നിശ്ചലമാകുമ്പോള്‍ കോവിഡ്രോഗികള്‍ക്കൊപ്പം ആശുപത്രികളിലും മറ്റും കൂടെ നില്‍ക്കുവാനും അവരുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കുവാനും സാധിക്കുന്നതും കോവിഡ്രോഗിമരണപ്പെട്ടാല്‍ മൃതദേഹ സംസ്‌കാരത്തിന് പങ്കാളികളാകുന്നതും എടുത്തുപറയേണ്ട നന്മകളാണന്നും ബിഷപ്പ് തുടര്‍ പറ ഞ്ഞു. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, എസ്.എം.വൈ.എം., കുടുംബ കൂട്ടായ്മ , പിതൃവേദി, ഇവാഞ്ചലൈസേഷന്‍ തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെ രൂപീകരിച്ചിരിക്കുന്ന സമരിറ്റന്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്. വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. പി.എസ്. ഡബ്‌ളിയു.എസ് ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍, എസ്.എം.വൈ.എം. ഡയറക്ടര്‍ ഫാ.തോമസ് സിറിള്‍ തയ്യില്‍ , കെയര്‍ഹോംസ് ഡയറക്ടര്‍ ഫാ ജോര്‍ജ് നെല്ലിക്ക ചെരുവില്‍ പുരയിടം, ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. കുര്യന്‍ മറ്റം, ഫാ.ജോണ്‍ ഇടേട്ട്, ഡാന്റീസ് കൂനാനിക്കല്‍, സിബി കണിയാംപടി, പി.വി.ജോര്‍ജ് പുരയിടം തുടങ്ങിയവര്‍ പങ്കെടുത്തു.
രൂപതയിലെ കെയര്‍ ഹോമുകളിലേക്കുള്ള മെഡിക്കല്‍ കിറ്റിന്റെ വിതരണവും അണുനശീകരണത്തിനായുളള ഫോഗിങ്ങ് മെഷീന്റെ ഉദ്ഘാടനവും ബിഷപ്പ് നിര്‍വ്വഹിച്ചു.





0 Comments