എസ് എന്‍ ഡി പി യോഗം മീനച്ചില്‍ യൂണിയനിലെ വനിതാ സംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും നേതൃത്വത്തില്‍ സന്നദ്ധ രക്തദാനം നടത്തി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച് കേരളാ സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രേള്‍ സൊസൈറ്റി, ജില്ലാ ആരോഗ്യ വകുപ്പ്, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, ലയണ്‍സ് - എസ് എച്ച് എം സി ബ്ലെഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെയാണ് രക്തദാന ക്യാമ്പ് നടത്തിയത്. നിരവധി പ്രവര്‍ത്തകര്‍ ക്യാമ്പില്‍ പങ്കെടുത്ത് രക്തം നല്‍കി. ക്യാമ്പിന്റെ ഉദ്ഘാടനം പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു, യൂണിയന്‍ വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വ്വ മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷീബു തെക്കേമറ്റം യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റ് കമ്മിറ്റി അംഗങ്ങളായ സി.ടി.രാജന്‍, ഗിരിഷ് മീനച്ചില്‍, യൂത്ത് മൂവ്‌മെന്റ് ജില്ലാ സെക്രട്ടറി അനീഷ് ഇരട്ടയാനി, സോളി ഷാജി, അരുണ്‍ കുളംമ്പള്ളി, ബ്ലഡ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.ആര്‍.സൂരജ്, സിസ്റ്റര്‍ അനിലിറ്റ്, ഡോ. അജിത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.





0 Comments