Breaking...

9/recent/ticker-posts

Header Ads Widget

ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ വായനശാല ഒരുക്കി


ബിആര്‍സി യുടെ ആഭിമുഖ്യത്തില്‍ വായനശാല ഒരുക്കി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സമഗ്ര ശിക്ഷാ കേരളാ ബി.ആര്‍.സി.യുടെ ആഭിമുഖ്യത്തിലാണ് അരുണാപുരം പൊതു പഠനകേന്ദ്രത്തില്‍ വായനവാരത്തോട് അനുബന്ധിച്ച് വായനശാല ഒരുക്കിയത്.. ഇവിടെ നിന്നും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള സൗകര്യം ലഭിക്കും. വായനശാലയുടെ ഉത്ഘാടനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് പീറ്റര്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍ സാവിയോ കാവുകാട്ട് അദ്ധ്യക്ഷത വഹിച്ചു. സൗജന്യ പുസ്തകവിതരണം എ.ഇ.ഒ. ശ്രീകല കെ. ബി. നിര്‍വഹിച്ചു. രാജ്കുമാര്‍  കെ. ,ഷിബുമോന്‍ ജോര്‍ജ്ജ്, സോണിയാ ഗോപി ,ആതിര സാബു എന്നിവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments