കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുന്നത്തുറ പഴയപള്ളി പാരിഷ് ഹാളില്‍ നടന്ന ഭക്ഷ്യകിറ്റ് വിതരണം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചിറത്തറ കുടുംബമാണ് കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കിയത്. 1500 രൂപ വില വരുന്ന ഭക്ഷ്യ കിറ്റാണ് 150 ഓളം കുടുംബങ്ങള്‍ക്ക് കൈമാറിയത്. അരി , പഞ്ചസാര, തെയില, നാളികേരം, സാനിറ്റൈസര്‍, മാസ്‌ക് എന്നിവയടക്കം പത്തൊമ്പതോളം വസ്തുക്കളടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. പുന്നത്തുറ പഴയപള്ളി വികാരി ഫാ. സജി പുത്തന്‍പുര ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഫാ. ബിജു ചിറത്തറ, ഫാ. എബ്രഹാം തറത്തട്ടേല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം അശോക് കുമാര്‍ പൂതമന, അയര്‍ക്കുന്നം പഞ്ചായത്ത് അംഗങ്ങളായ ടോംസി മരുതൂര്‍, ജോണി, കിടങ്ങൂര്‍ പഞ്ചായത്ത് അംഗങ്ങളായ ദീപ സുരേഷ്, തോമസ് മാളിയേക്കല്‍, പാരിഷ് കൗണ്‍സില്‍ പ്രസിഡന്റ് ബോബി കടിയമ്പള്ളില്‍, ടിറ്റി പട്യാലില്‍, ചിറത്തറ കുടുംബാംഗങ്ങളായ സണ്ണി, ജോബി, ജിജി, ജെയ്‌മോന്‍ എന്നിവരും പങ്കെടുത്തു. ചിറത്തറ ഫാമിലിയുടെ നേതൃത്വത്തില്‍ കിടങ്ങൂര്‍ ചിറത്തറ വേയ്ബ്രിഡ്ജിന് സമീപം നടന്ന ചടങ്ങില്‍ 100 കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ദിവസവും ഭക്ഷ്യ കിറ്റുകള്‍ നല്‍കിയിരുന്നു.





0 Comments