Breaking...

9/recent/ticker-posts

Header Ads Widget

ആക്രി പെറുക്കുവാന്‍ എത്തിയ നാടോടി സംഘം മോഷണം നടത്തി



ആക്രി പെറുക്കുവാന്‍ എന്ന വ്യാജേന വീടിന്റെ കോമ്പൗണ്ടില്‍ കയറിയ നാടോടി സംഘം  ഔട്ട് ഹൗസില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം നടത്തി. മോഷണം തടയാന്‍ ശ്രമിച്ച വയോധികയെ ഇവര്‍ കയ്യേറ്റം ചെയ്തു. പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റുകളും ചിരട്ടയും,ബുക്ക് പേപ്പറും,ന്യൂസ് പേപ്പറും ശേഖരിക്കുവാന്‍ എന്ന വ്യാജേനയാണ് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന സംഘം  ഇറങ്ങിയത്. കഴിഞ്ഞദിവസം ഏറ്റുമാനൂര്‍ മാടപ്പാട് പ്രദേശത്ത് എത്തിയ  സ്ത്രീകളാണ് മോഷണശ്രമം തടയാന്‍ ശ്രമിച്ച വയോധികയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. 
മാടപ്പാട് മണ്ണാലി ഭാഗത്ത് പേനഗറില്‍ വീട്ടില്‍ വിജയമ്മയുടെ വീട്ടിലാണ് നാടോടി സംഘം അതിക്രമിച്ച് കയറിയത് . വീട്ടില്‍ കടന്നു കയറി കോളിംഗ് ബെല്‍ അടിക്കുന്ന സംഘം വീട്ടുകാര്‍ പ്രതികരിക്കുന്നില്ലെങ്കില്‍ അവസരം മുതലാക്കുകയാണ് ചെയ്യുന്നത്. പ്രദേശത്ത് പല വീടുകളിലും സ്ത്രീകളടങ്ങുന്ന സംഘം ഇത്തരത്തില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കൈവശപ്പെടുത്തി കടന്നുകളഞ്ഞതായി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഓരോ വീട്ടുകാരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു .സ്ത്രീകള്‍ ചാക്കുമായി ആക്രി സാധനങ്ങള്‍ പെറുക്കുകയും കൈവശപ്പെടുത്തുന്ന മറ്റ് സാധനങ്ങള്‍ അടങ്ങുന്ന ചാക്ക് കെട്ട്  പുറത്തെത്തി പുരുഷന്മാര്‍ക്ക് കൈമാറുകയും ആണ് ചെയ്യുന്നത്. ഓട്ടോറിക്ഷയുമായി കറങ്ങുന്ന സംഘം നൊടിയിടയില്‍ സ്ഥലം വിടും.


Post a Comment

0 Comments