Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരങ്ങള്‍ ശുചീകരിച്ചു


കെഎസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്റെ പരിസരങ്ങള്‍ ശുചീകരിച്ചു. ആശുപത്രി പരിസരത്ത് ഔഷധ സസ്യോദ്യാനം നിര്‍മിക്കുന്നതിനായി ചെടികള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് കെജി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി. കെഎസ് യു നിയോജക മണ്ഡലം പ്രസിഡന്റ് ആല്‍ഫിന്‍ ജോര്‍ജ്ജ്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയിംസ് തോമസ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടോമി പുളിമാന്തുംണ്ടം, വിനീഷ് ബാബു, ബിജു കൂമ്പിക്കന്‍, അസി. മെഡിക്കല്‍ ഓഫീസര്‍ അജിത്, രജ്ഞിത് കുമാര്‍, അലന്‍ ജോസഫ്, മനു ജോണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.




Post a Comment

0 Comments