മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉഴവൂര്‍ പഞ്ചായത്തിലെ പെരുന്താനം വാര്‍ഡില്‍ ശുചീകരണം നടത്തി. കുറിച്ചിത്താനം- പെരുന്താനം- ഉഴവൂര്‍ റോഡും , കെ ആര്‍ നാരായണന്‍ സ്മൃതി മണ്ഡപവും ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി എം മാത്യു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോണീസ് പി സ്റ്റീഫന്‍, പഞ്ചായത്തംഗം മേരി സജി തുടങ്ങിയവര്‍ പ്രസംഗിച്ചു. പെരുന്താനം ദേശ താലപ്പൊലി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. ജയന്‍ പൊയ്യാനിയില്‍, വിനോദ് തൈക്കൂട്ടത്തില്‍, രാജു തടിയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





0 Comments