കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സി പി ഐ എം കടുത്തുരുത്തി ഈസ്റ്റ് ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റുകള്‍ വിതരണം ചെയ്തു. മുട്ടുചിറ,കാപ്പുംതല ,പറംബറം ബ്രാഞ്ച് കമ്മറ്റികളുടെ സഹകരണത്തോടെയാണ് 650 ഓളം പച്ചക്കറി കിറ്റുകള്‍ നല്‍കിയത്. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.
കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി സുനില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സൈനമ്മ ഷാജു , സിപിഐഎം കടുത്തുരുത്തി ഈസ്റ്റ് ലോക്കല്‍ സെക്രട്ടറി റെജി കെ ജോസഫ്, കേരള കോണ്‍ഗ്രസ്സ്(എം) മണ്ഡലം പ്രസിഡന്റ് മാമച്ചന്‍ അരീക്കതുണ്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു. സിപിഐഎം കടുത്തുരുത്തി ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയുടെ കീഴിലുള്ള 8 ബ്രാഞ്ച് കമ്മിറ്റികളിലും ഭക്ഷ്യകിറ്റ് വിതരണം നടന്നു.
അഭയം പാലിയേറ്റീവുമായി ചേര്‍ന്ന് വാഹന ഡ്രൈവര്‍മാര്‍ക്കും തൊഴിലാളികള്‍ക്കും രോഗികള്‍ക്കും ഉച്ചഭക്ഷണം നല്‍കിവരുന്നുണ്ട്. കൂടാതെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പള്‍സ് ഓക്‌സിമീറ്റര്‍ വിതരണവും നടന്നു.





0 Comments