സിഎസ്ഡിഎസിന്റെ ആഭിമുഖ്യത്തില്‍ മീനച്ചില്‍ താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ ധനസഹായ വിതരണവും ഭക്ഷ്യകിറ്റ് വിതരണവും നടത്തി. കുടുംബയോഗങ്ങളുടെ പ്രവര്‍ത്തന മേഖലയിലുള്ള കാന്‍സര്‍ രോഗികള്‍ക്കും കോവിഡ് ക്വാറന്റിയിനില്‍ കഴിയുന്നവര്‍ക്കുമാണ് സഹായം വിതരണം ചെയ്തത്. തിടനാട്, കൊവുവനാല്‍, കടപ്ലാമറ്റം, കിടങ്ങൂര്‍, കുറവിലങ്ങാട്, കാണാക്കാരി പഞ്ചായത്തുകളിലായിരുന്നു സഹായവിതരണം. മീനച്ചില്‍ താലൂക്ക് പ്രസിഡന്റ് രാജു തിടനാട്, വൈസ് പ്രസിഡന്റ് വര്‍ഗീസ്, സെക്രട്ടറി അപ്പച്ചന്‍ പുള്ളോലില്‍, ജോ. സെക്രട്ടറി ഷാജിമോന്‍ കെ, വിഎം ആന്റണി, കെജെ ജോസ്, കുഞ്ഞുമോന്‍ , ടി.വി മോഹനന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എംഐ ലൂക്കോസ്, ബാബു മാത്യു എന്നിവരാണ് കാന്‍സര്‍ രോഗബാധിതര്‍ക്ക് ധനസഹായം നല്കിയത്.





0 Comments