Breaking...

9/recent/ticker-posts

Header Ads Widget

പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.



കോട്ടയം  മെഡിക്കല്‍ കോളജിന് സമീപം പുരുഷന്റെ മൃതദേഹം കണ്ടെത്തി. സീവേജ് പ്ലാന്റിന്റെ സമീപം കപ്പ തോട്ടത്തിലെ വഴിയരുകിലാണ് മൃതദേഹം കണ്ടത്. കത്തി കരിഞ്ഞ നിലയിലാണ് മൃതദേഹം. 

 ഇന്നലെ വൈകിട്ട് ഈ ഭാഗത്ത് തീയും പുകയും കണ്ടതായും പരിസരവാസികള്‍ പറയുന്നു. മൃതദേഹം 90 ശതമാനവും കത്തി കരിഞ്ഞ നിലയിലാണ്. അതേസമയം, കഴിഞ്ഞ ദിവസം കാണാതായ മള്ളുശേരി സ്വദേശിയായ യുവാവിന്റേതാണോ ഈ മൃതദേഹമെന്നും സംശയും ഉയരുന്നുണ്ട്. യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.




Post a Comment

0 Comments