സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി കടുത്തുരുത്തി കീഴൂര്‍ മാവടിയില്‍ പ്രസാദിന്റെ ഭാര്യ ദീപയാണ് ആത്മഹത്യ ചെയ്തത്. ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.
സ്വകാര്യ ആശുപത്രിയില്‍ നേഴ്‌സ് ആയി ജോലി നോക്കുകയായിരുന്നു ദീപ. വെല്‍ഡിംഗ് തൊഴിലാളിയാണ് ഭര്‍ത്താവ്. മദ്യപിച്ചെത്തിയ പ്രസാദ് ദപയോട് ഇനിമുതല്‍ ജോലിക്ക് പോകേണ്ടെന്ന് ആവശ്യപ്പെട്ടിരുന്നു ഇതിനെച്ചൊല്ലി വഴക്ക് ഉണ്ടാവുകയും ചെയ്തു.
വെളുപ്പിന് ഒരുമണിയോടെ ഉറക്കമുണര്‍ന്ന മൂത്ത കുട്ടിയാണ് ദീപയെ തൂങ്ങിമരിച്ചനിലയില്‍ ആദ്യം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.





0 Comments