Breaking...

9/recent/ticker-posts

Header Ads Widget

ഡോ.എന്‍ ജയരാജിന് സ്വീകരണം നല്കി.


ഗവ. ചീഫ് വിപ്പായി ചുമതലയേറ്റ ഡോ.എന്‍ ജയരാജിന് കേരള കോണ്‍ഗ്രസ് എം പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പാലായിലെത്തിയ അദ്ദേഹത്തെ നിയോജക മണ്ഡലം പ്രസിഡന്റ് ഫിലിപ് കുഴികുളം, നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് എന്നിവര്‍ പൊന്നാടയണിയിച്ച് സ്വീകരിച്ചു. ബിജു പാലൂപ്പടവന്‍, ടോബിന്‍ കെ അലക്‌സ്, ജയ്‌സണ്‍ മാന്തോട്ടം എന്നിവരും പങ്കെടുത്തു. കെഎം മാണിയുടെ കല്ലറയില്‍ പുഷ്പചക്രം അര്‍പ്പിച്ചശേഷം കരിങ്ങോഴയ്ക്കല്‍ വസതിയിലും ജയരാജ് സന്ദര്‍ശിച്ചു.  ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പരിപാടികള്‍ക്ക് പ്രാധാന്യം നല്കി പ്രവര്‍ത്തിക്കുമെന്ന് ഡോ. എന്‍ ജയരാജ് പറഞ്ഞു. മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.




Post a Comment

0 Comments